NEWS
വ്യവസായ, കയറ്റുമതി മേഖലയ്ക്ക് 1.1 ശതകോടി റിയാലിന്റെ പിന്തുണയുമായി ക്യൂ.ഡി.ബി
25/09/2026 02:17 PM IST
nila

ദോഹ: ഖത്തറിലെ വ്യവസായ പ്രമുഖരും കയറ്റുമതിക്കാരുമായി ഖത്തർ ഡെവലപ്‌മെന്റ് ബാങ്കും (QDB) ഖത്തർ ചേംബറും ഉന്നതതല യോഗം ചേർന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ലോജിസ്റ്റിക്സ് വെല്ലുവിളികൾ എന്നിവ യോഗത്തിൽ ചർച്ചയായി. മേഖലയിലെ പ്രതിസന്ധികൾക്കിടയിലും വ്യവസായ മേഖലയെ പിന്തുണയ്ക്കുന്നതിനായി 1.1 ശതകോടി ഖത്തറി റിയാലിന്റെ സാമ്പത്തിക സഹായം ബാങ്ക് അനുവദിച്ചതായി ക്യൂ.ഡി.ബി സി.ഇ.ഒ അബ്ദുൾറഹ്മാൻ ഹിഷാം അൽ സുവൈദി അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2025) 160 ശതമാനം വർധനവാണ് ഈ പിന്തുണയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര മത്സരശേഷി ഉയർത്താനും പുതിയ വിപണികൾ കണ്ടെത്താനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ ഥാനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










